ഡോ. ഹാരിസ് സത്യസന്ധന്‍, പറഞ്ഞതെല്ലാം പരിശോധിക്കും: ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നം: ആരോഗ്യമന്ത്രി

തിരുവനന്തപുരം : ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പ്രതിസന്ധിയുണ്ടെന്നും രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോ.ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടര്‍ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്‌നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളില്‍. കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. 1600 കോടി ഒരു വര്‍ഷം സംസ്ഥാനം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു.