കശ്മീരില്‍ മുഹര്‍റം ഘോഷയാത്രയ്ക്കു നേരെ പോലിസ് അതിക്രമം;40 ഓളം പേര്‍ക്ക് പരിക്കേറ്റു

പോലിസ് പ്രകോപനമേതുമില്ലാതെ ഘോഷയാത്രയ്ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Update: 2020-08-30 02:01 GMT

ശ്രീനഗര്‍: കശ്മീരില്‍ മുഹര്‍റം ഘോഷയാത്രയ്ക്കു നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. പോലിസ് പ്രകോപനമേതുമില്ലാതെ ഘോഷയാത്രയ്ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശ്രീനഗറിലെ പോലീസ് ആക്രമണത്തിനിടെ നിരവധി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ പോലിസ് തല്ലിച്ചതയ്ക്കുകയും ചെയ്തു.

ശ്രീനഗറിനു പ്രാന്തപ്രദേശത്തുള്ള ബെമിന പ്രദേശത്ത് നിന്നാരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിന് ശിയാ വിശ്വാസികളാണ് പങ്കെടുത്തിരുന്നത്. ലബ്ബൈക്ക് യാ ഹുസൈന്‍, 'ഹുസൈനിയത്ത് സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നീങ്ങിയ ഘോഷയാത്രയെ പോലിസുകാര്‍ തടയുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്ന് കശ്മീര്‍ ഒബ്‌സര്‍വര്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഘോഷയാത്രയുടെ സമാപന സ്ഥലമായ ഇമാം ബര്‍ഗയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചവരെ പോലിസ് തടയുകയും ഇവരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും വെടിവയ്പും നടത്തുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ മുഹമ്മദ് അലി പറഞ്ഞു.പെല്ലറ്റ് തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഘോഷയാത്രയില്‍ പങ്കെടുത്ത ആറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് അടുത്തുള്ള പോലീസ് പോസ്റ്റിലേക്ക് കൊണ്ടുപോയി.ഘോഷയാത്രയില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നു. സമാധാനപരമായ ഘോഷയാത്രയ്‌ക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്ന് പ്രദേശവാസിയായ കിഫായത്ത് ഹുസൈന്‍ പറഞ്ഞു.

Tags:    

Similar News