ഒടുവില്‍ ട്രംപിനും മനംമാറ്റം; മാസ്‌ക് ധരിച്ച് ആശുപത്രിയില്‍

ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറാവാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു

Update: 2020-07-12 05:43 GMT

വാഷിങ്ടണ്‍: കൊവിഡ് വ്യാപിക്കുമ്പോഴും മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മനംമാറ്റം. ആദ്യമായി മാസ്‌ക് ധരിച്ച് ട്രംപ് പൊതുസ്ഥലത്തെത്തി. പരിക്കേറ്റ സൈനികരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാനായി വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ശനിയാഴ്ച എത്തിയപ്പോഴാണ് ട്രംപ് മാസ്‌ക് ധരിച്ചത്. പ്രസിഡന്‍ഷ്യല്‍ സീലുള്ള കറുത്ത മാസ്‌കാണ് ധരിച്ചത്.

     ''ഞാന്‍ ഒരിക്കലും മാസ്‌കിന് എതിരല്ല, എന്നാല്‍ അതിന് സമയവും സന്ദര്‍ഭവുമുണ്ടെന്നാണ് എന്റെ വിശ്വാസം'' വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടും മുമ്പ് ട്രംപ് പറഞ്ഞു. ആശുപത്രിയില്‍ ഞാന്‍ മാസ്‌ക് ഉപയോഗിക്കും. അവിടെ മാസ്‌ക് ഒരു അവശ്യ വസ്തുവായി താന്‍ കണക്കാക്കുന്നു എന്നായിരുന്നു ട്രംപിന്റെ വിശദീകരണം. ലോകത്തും പ്രത്യേകിച്ച് അമേരിക്കയിലും കൊവിഡ് വ്യാപിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍, താന്‍ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് തയ്യാറാവാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Donald Trump wears a mask for the first time in public





Tags:    

Similar News