10 ദിവസത്തിനകം വ്യവസ്ഥകള്‍ അംഗീകരിക്കണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Update: 2026-02-20 02:25 GMT

വാഷിംങ്ടണ്‍: ആണവ നിര്‍വ്യാപന ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ആണവ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും ഇതിനായി 10 ദിവസത്തെ സമയം നല്‍കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. യൂറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി നിര്‍ത്തണം. ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ സൈനിക നടപടിക്ക് സജ്ജമെന്ന് പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഒരു ഭീഷണിക്കും വഴങ്ങില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തന്നെ മിസൈല്‍ പരീക്ഷണം ഉള്‍പ്പടെ നടത്തിയ ഇറാന്‍ എന്തിനും തയ്യാറാണെന്ന സൂചന അമേരിക്കക്ക് നല്‍കിയിരുന്നു.

Tags: