തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി

Update: 2020-11-10 06:28 GMT

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'മാര്‍ക്ക് എസ്പറിനെ നീക്കി. അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ട്രംപ് ട്വിറ്ററില്‍ അറിയിച്ചത്. ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം തലവനും മുന്‍ സ്‌പെഷ്യല്‍ ഫോഴ്സ് ഓഫിസറുമായ ക്രിസ്റ്റഫര്‍ മില്ലറെ ആക്റ്റിങ് ഡിഫന്‍സ് സെക്രട്ടറിയായി നിയമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാലുവര്‍ഷത്തിനിടെ ട്രംപിന്റെ നാലാമത്തെ പെന്റഗണ്‍ മേധാവിയായ എസ്പറിനെ 16 മാസത്തിനുശേഷമാണ് ജോലിയില്‍ നിന്ന് പുറത്താക്കുന്നത്. തോല്‍വിക്കു പിന്നാലെ പടല കടുത്ത നടപടികളും ട്രംപ് സ്വീകരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും പ്രതിരോധ സെക്രട്ടറിയെ നീക്കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

    31 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച മില്ലര്‍ 2001ല്‍ അഫ്ഗാനിസ്ഥാനിലും 2003ല്‍ ഇറാഖിലും പ്രത്യേക സേനയെ വിന്യസിച്ചിരുന്നു. വിരമിച്ച ശേഷം സര്‍ക്കാറിന്റെ രഹസ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചും രഹസ്യാന്വേഷണത്തെക്കുറിച്ചുമുള്ള ഉപദേഷ്ടാവായി. 2018-2019ല്‍ ഭീകരവിരുദ്ധ, അന്തര്‍ദേശീയ ഭീഷണികളെക്കുറിച്ച് വൈറ്റ് ഹൗസ് ഉപദേശകനായിരുന്നു. 2019 മുതല്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി. ആഗസ്തില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടറായി തിരഞ്ഞെടുത്തു.

Donald Trump Fires Defence Secretary Mark Esper After Election Defeat

Tags:    

Similar News