ട്രംപിന്റെ വിശ്വസ്തന് തടവ് ശിക്ഷ; ശിക്ഷ ലഭിക്കുന്ന ആറാമത്തെ സഹായി

റോജര്‍സ്‌റ്റോണിനെ വിധിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തി. താന്‍ ഈ കോടതി വിധിയെ നിരീക്ഷിച്ചുവരുകയാണെന്നും കേസില്‍ റോജര്‍ സ്‌റ്റോണ്‍ ശരിയായ രീതിയിലല്ല പരിഗണിക്കപ്പെട്ടതെന്നും ട്രംപ് കുറ്റപ്പെടുത്തി.

Update: 2020-02-21 05:23 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിന്റെ ദീര്‍ഘകാലം രാഷ്ട്രീയ വിശ്വസ്തനും ഉപദേഷ്ടാവുമായിരുന്ന റോജര്‍ സ്‌റ്റോണിന് തടവ് ശിക്ഷ. മൂന്ന് വര്‍ഷത്തെ തടവാണ് ഫെഡറല്‍ ജഡ്ജി വിധിച്ചത്. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ആറാമത്തെ സഹായിയും ഉപദേശകനുമാണ് റോജര്‍ സ്‌റ്റോണ്‍. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ച സമിതിക്ക് മുന്നില്‍ നുണ പറഞ്ഞുവെന്നും സാക്ഷിയെ ഭീഷണിപെടുത്തി മൊഴിമാറ്റാന്‍ പ്രേരിപിച്ചുവെന്നുമാണ് സ്‌റ്റോണിനെതിരായ കുറ്റം.

അതേസമയം റോജര്‍സ്‌റ്റോണിനെ വിധിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തി. താന്‍ ഈ കോടതി വിധിയെ നിരീക്ഷിച്ചുവരുകയാണെന്നും കേസില്‍ റോജര്‍ സ്‌റ്റോണ്‍ ശരിയായ രീതിയിലല്ല പരിഗണിക്കപ്പെട്ടതെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണം നിയമപരമായി തന്നെയാണ് നടന്നതെന്നും ശിക്ഷ വിധിച്ച ജഡ്ജി അമി ബെര്‍മന്‍ ജാക്‌സണ്‍ പറഞ്ഞു. ജഡ്ജിക്കെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഹിലാരി ക്ലിന്റനെക്കുറിച്ചുള്ള വ്യാജ ഇമെയിലുകള്‍ പുറത്തുവിട്ട വെബ്‌സൈറ്റായ വിക്കിലീക്‌സുമായി സ്‌റ്റോണിന് ബന്ധമുണ്ടായിരുന്നു. ട്രംപിന്റെ കാംപെയിന്‍ കമ്മിറ്റി ഇദ്ദേഹത്തെയായിരുന്നു നിയോഗിച്ചിരുന്നത്. ന്യൂയോര്‍ക്ക് റേഡിയോ അവതാരകനും കൊമേഡിയനുമായ റാന്‍ഡി ക്രെഡിക്കോയുമായുള്ള പരിപാടിയുമായി ബന്ധപ്പെട്ട് വിക്കീലിക്‌സിനെക്കുറിച്ചുള്ള സംഭാഷണങ്ങളെക്കുറിച്ച് കോണ്‍ഗ്രസിനോട് റോജര്‍ സ്‌റ്റോണ്‍ നുണ പറഞ്ഞുവെന്ന ആരോപണമുണ്ട്. 2016ലെ തിരഞ്ഞെടുപ്പിനിടെ വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചുമായി താന്‍ ബന്ധപ്പെട്ടിരുന്നതായി റോജര്‍ സ്‌റ്റോണ്‍ പറഞ്ഞിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ മൊഴിയെടുപ്പില്‍ റോജര്‍ സ്‌റ്റോണ്‍ പറഞ്ഞ തെറ്റായ കാര്യങ്ങളാണ് സാക്ഷിയെ നുണ പറയാനും മൊഴി കൊടുക്കുന്നതില്‍ നിന്ന് ഒഴിവാകാനും പ്രേരിപ്പിച്ചതെന്ന് റിപോര്‍ട്ടില്‍ വ്യക്തവാകാം.

പതിറ്റാണ്ടുകളായി ട്രംപിന്റെ ഉപദേശകനും അടുത്ത സുഹൃത്തുമായിരുന്നു 67കാരനായ സ്‌റ്റോണ്‍ 1970 മുതല്‍ റിപ്പബ്ലിക്ക് പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.1990കളില്‍ ട്രംപിന്റെ കാസിനോ ബിസിനസിന്റെ സേവകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനോട് നുണ പറഞ്ഞുവെന്ന കുറ്റത്തിന് കഴിഞ്ഞ നവംബര്‍ 15നാണ് സ്‌റ്റോണിനെതിരേ കേസെടുത്തത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. സാക്ഷികളെ സ്വാധീനിച്ചു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങി ഏവ് കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഉളളത്.

Tags:    

Similar News