യുഎഇയില്‍ കൊറോണ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന; നിമിഷങ്ങള്‍ക്കകം ഫലം ലഭിക്കുന്നു

കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും ഈ രീതിയില്‍ പരിശോധന നടത്തിയിരുന്നു.

Update: 2020-07-09 11:12 GMT

ദമ്മാം: കൊവിഡ് 19 കണ്ടെത്തുന്നതിന് അപൂര്‍വ്വ പരിശോധനയുമായി യുഎഇ. കൊവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇയില്‍ നടക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് യുഎയില്‍ കൊവിഡ് കണ്ടെത്താന്‍ പരിശോധന നടത്തുന്നത്. കൊവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കുന്നു. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നു. കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.




Tags: