നഴ്‌സിനെ തന്റെ നായയോട് പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിച്ച ഡോക്ടര്‍ അറസ്റ്റില്‍ (വീഡിയോ)

തന്റെ നായക്കു മുമ്പില്‍ സുജൂദ് ചെയ്ത് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടതില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം, ഡോക്ടറുടെ ആജ്ഞ നിറവേറ്റാന്‍ നഴ്‌സ് വിസമ്മതിച്ചിരുന്നു.

Update: 2021-09-15 13:13 GMT

കെയ്‌റോ: നഴ്‌സിനോട് തന്റെ നായയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട ഡോക്ടറെ ഈജിപ്ഷ്യന്‍ പോലിസ് അറസ്റ്റ് ചെയ്തു. നഴ്‌സിനെതിരായ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. ഐന്‍ ഷംസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോക്ടര്‍ അമര്‍ ഖൈരിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം സംഭവത്തില്‍ ഉള്‍പ്പെട്ട ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനും അറസ്റ്റിലായിട്ടുണ്ട്.

തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മതതത്വങ്ങളെ അവഹേളിക്കല്‍, രാജ്യദ്രോഹം, ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ കുടുംബ തത്വങ്ങളും മൂല്യങ്ങളും ലംഘിക്കല്‍, ഇരയുടെ സ്വകാര്യത ലംഘിക്കും വിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഡോക്ടര്‍ക്കെതിരേ ചുമത്തിയത്.

തന്റെ നായക്കു മുമ്പില്‍ സുജൂദ് ചെയ്ത് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടതില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം, ഡോക്ടറുടെ ആജ്ഞ നിറവേറ്റാന്‍ നഴ്‌സ് വിസമ്മതിച്ചിരുന്നു.

'നിങ്ങള്‍ നായയുടെ മുന്നില്‍ രണ്ടു പ്രാവശ്യം കുമ്പിടാന്‍ പോവുന്നു, നായയോട് പ്രാര്‍ത്ഥിക്കുക, നായയോട് പ്രാര്‍ത്ഥിക്കുക, ദൈവം മഹാനാണെന്ന് പറയുക'-ഡോക്ടര്‍ നഴ്‌സായ ആദില്‍ സലീമിനോട് പറയുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.

'ഇല്ല സാര്‍ തനിക്ക് കഴിയില്ല. ഇത് തങ്ങള്‍ക്ക് പാപമാണ്' എന്നായിരുന്നു നഴ്‌സിന്റെ മറുപടി.

താന്‍ നിങ്ങളുടെ പാപങ്ങള്‍ വഹിക്കുമെന്നായിരുന്നു അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍, നായയോട് പ്രാര്‍ഥിക്കാനുള്ള ആവശ്യം നിരസിച്ചതിന് നഴ്‌സ് തന്റെ നായയെ 'അപമാനിച്ചെന്ന്' പറഞ്ഞ് കയര്‍ കറക്കി ചാടാന്‍ നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

Similar News