വാരിയംകുന്നന്‍ ടീമിന് അഭിനന്ദനവുമായി സംവിധായകന്‍ അരുണ്‍ ഗോപി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്.

Update: 2020-06-22 18:26 GMT

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയംകുന്നന്‍ ടീമിന് അഭിനന്ദനുവുമായി സംവിധാകന്‍ അരുണ്‍ ഗോപി രംഗത്ത്. ഫേസ്ബുക്ക്‌പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി തന്റെ പിന്തുണ അറിയിച്ചത്. ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്...!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അരുണ്‍ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Full View

വാരിയംകുന്നന്‍ ടീമിന് നേരെയും പ്രത്യേകിച്ച് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന് നേരെയും സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാതലത്തില്‍ കൂടിയാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം.  

Tags: