തമിഴ് നടനും സംവിധായകനുമായ മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Update: 2023-09-08 05:58 GMT

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. 57 വയസ്സായിരുന്നു. ഇന്നു രാവിലെ 8.30ഓടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടെലിവിഷന്‍ സീരിയലായ എതിര്‍നീര്‍ച്ചലിന്റെ ഡബ്ബിങിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ആഗസ്തില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ 'ജയിലര്‍' എന്ന ചിത്രത്തിലാണ് മാരിമുത്തു അവസാനമായി സഹകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകരായ വസന്ത്, സീമാന്‍, എസ് ജെ സൂര്യ എന്നിവരുടെ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന മാരിമുത്തു 2008ല്‍ പുറത്തിറങ്ങിയ 'കണ്ണും കണ്ണും' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 50ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാരിമുത്തുവിന്റെ വിയോഗത്തില്‍ സിനിമാ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി.




Tags: