യുപി ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
2004 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദ്ര പ്രകാശ് 2018 ജനുവരിയിലാണ് ഡിഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
ലക്നോ: ഉത്തര്‍പ്രദേശില്‍ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് (36)നെയാണ് ഇന്ന് രാവിലെ 11 മണിയോടെ ലക്‌നോവിലെ സുശാന്ത് ഗോള്‍ഫ് വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രദേശത്തെ ആളുകളുടെ സാഹയത്തോടെ സമീപത്തെ ലോഹിയ ആശുപത്രിയിലേക്ക് പ്രവേശിപിച്ചെങ്കിലും ഡോക്ടര്‍മാര്‍ അവര്‍ മരിച്ചതായി അറിയിച്ചു. ആത്മഹത്യ ചെയ്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
2004 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദ്ര പ്രകാശ് 2018 ജനുവരിയിലാണ് ഡിഐജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 2018 മാര്‍ച്ചില്‍ മുതല്‍ ഉന്നാവോയിലാണ് നിയമനം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അംഗം കൂടിയാണ് ചന്ദ്ര പ്രകാശ്.