ധീരജ് വധം; പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍

യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.

Update: 2022-01-17 00:55 GMT

ഇടുക്കി: ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജിനെ വധിച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലിസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.

ധീരജിനെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ നാലാം പ്രതി നിതിന്‍ ലൂക്കോസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags: