വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ചന്ദ്രദേവനോടു പ്രത്യേക പ്രാര്‍ത്ഥന

ക്ഷേത്രത്തിലെ പ്രതിഷ്ഠ ചന്ദ്രദേവനാണെന്നും ഇതിനാലാണ് ഇവിടെ പ്രത്യേക പ്രാര്‍ത്ഥന നടത്തിയതെന്നും വിശ്വാസികള്‍ പറഞ്ഞു. തേന്‍, ചന്ദനം തുടങ്ങിയവ ഉപയോഗിച്ചു അഭിഷേകം അടക്കമുള്ളവ നടത്തിയ വിശ്വാസികള്‍ ചടങ്ങുകള്‍ക്കു ശേഷം അന്നദാനവും നടത്തി

Update: 2019-09-11 07:08 GMT

തഞ്ചാവൂര്‍: ചന്ദ്രയാന്‍ 2ന്റെ വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കുന്നതിനായി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന. ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായിരുന്നു. ഇത് പുനസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമം തുടരുന്നതിനിടെയാണ് തഞ്ചാവൂരിലെ കൈലാസനാഥ ക്ഷേത്രത്തില്‍ പ്രത്യക പ്രാര്‍ത്ഥന നടന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചന്ദ്രദേവനാണെന്നും ഇതിനാലാണ് ഇവിടെ പ്രത്യേക പ്രാര്‍ത്ഥന നടത്തിയതെന്നും വിശ്വാസികള്‍ പറഞ്ഞു. തേന്‍, ചന്ദനം തുടങ്ങിയവ ഉപയോഗിച്ചു അഭിഷേകം അടക്കമുള്ളവ നടത്തിയ വിശ്വാസികള്‍ ചടങ്ങുകള്‍ക്കു ശേഷം അന്നദാനവും നടത്തി.

വിക്രം ലാന്‍ഡറുമായി ബന്ധം നഷ്ടമായത് പുനസ്ഥാപിക്കാന്‍ വേണ്ടിയാണ് പ്രത്യേക പ്രാര്‍ത്ഥന നടത്തിയതെന്നു ക്ഷേത്ര മാനേജര്‍ വി കണ്ണന്‍ പിടിഐയോടു വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. വിക്രംലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനാവുമെന്നും എല്ലാം ശുഭകരമായിത്തീരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News