കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ നേതാക്കള്‍ക്ക് അനുകൂലമായി പ്രകടനം

Update: 2024-06-23 03:49 GMT

പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതി എന്‍.ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയ നേതാക്കള്‍ക്ക് അനുകൂലമായി പെരിയയില്‍ പന്തംകൊളുത്തി പ്രകടനം.

കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മണ്ഡലം മുന്‍ പ്രസിഡന്റുമാരായ പ്രമോദ് പെരിയ, ടി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. ഇതോടെ ജില്ലാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.