വിസിമാര്‍ രാജിവെക്കണമെന്ന ആവശ്യം: ഗവര്‍ണര്‍ രാഷ്ട്രപതി ഭവന്റെ പ്രതിനിധിയാകണം സംഘപരിവാര രാഷ്ട്രീയത്തിന്റേതാകരുത്- മൂവാറ്റുപുഴ അഷറഫ് മൗലവി

ഗവര്‍ണര്‍ രാഷ്ട്രപതി ഭവന്റെ പ്രതിനിധിയാകണം. ജനാധിപത്യത്തില്‍ നിയമവും നിയമവാഴ്ചയെ ഊട്ടി ഉറപ്പിക്കുന്ന ചില പിന്തുടര്‍ച്ച രീതികളും അംഗീകരിക്കേണ്ടത്. അതിനെതിരേയുള്ള ഇത്തരം സമീപനങ്ങള്‍ അപകടകരമാണ്.

Update: 2022-10-23 14:55 GMT
തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ നിലപാട് അപക്വമാണെന്നും ഗവര്‍ണര്‍ സംഘപരിവാര രാഷ്ട്രീയത്തിന്റെ പ്രതിനിധി ആകരുതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. ഗവര്‍ണര്‍ രാഷ്ട്രപതി ഭവന്റെ പ്രതിനിധിയാകണം. ജനാധിപത്യത്തില്‍ നിയമവും നിയമവാഴ്ചയെ ഊട്ടി ഉറപ്പിക്കുന്ന ചില പിന്തുടര്‍ച്ച രീതികളും അംഗീകരിക്കേണ്ടത്. അതിനെതിരേയുള്ള ഇത്തരം സമീപനങ്ങള്‍ അപകടകരമാണ്. രാജ്യം തകര്‍ന്നാലും പ്രശ്‌നമില്ല, തങ്ങളുടെ താല്പര്യം നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്ന സംഘപരിവാര രാഷ്ട്രീയത്തിന് കളമൊരുക്കുന്ന പ്രക്രിയക്കാണ് കേരള ഗവര്‍ണര്‍ ആക്കം കൂട്ടാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമ സംവിധാനത്തിനാണ് മുന്‍തൂക്കമുള്ളത്. ഈ സംവിധാനത്തെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഗവര്‍ണര്‍ പദവി എന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രാതിനിധ്യമല്ല. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഉന്നയിച്ച ആവശ്യം തൊട്ടു പിന്നാലെ ഗവര്‍ണര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ആ പദവിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം സമീപനങ്ങളില്‍ നിന്നും ഗവര്‍ണര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

Similar News