വിനയ് കുമാര്‍ സക്‌സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍

Update: 2022-05-23 16:11 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേനയെ നിയമിച്ചു. സക്‌സേനയുടെ നിയമനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. അനില്‍ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

നിലവില്‍ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനാണ് വിനയ് കുമാര്‍. മെയ് 19നാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനില്‍ ബൈജാല്‍ രാജിവച്ചത്. 2016 ഡിസംബറിലാണ് അനില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായത്.

Tags: