ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് കെട്ടി പറത്തി വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ യുട്യൂബര്‍ ഗൗരവ് ജോണിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. നായയെ പറത്താനായി നിരവധി ഹൈഡ്രജന്‍ ബലൂണുകളാണ് ദേഹത്ത് കെട്ടിയത്. നായ പറക്കുന്നത് കണ്ട് മാതാവും മകനും ആഹ്ലാദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്‌തെങ്കിലും മൃഗസംരക്ഷണ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് പിന്‍വലിച്ചു. സംഭവത്തില്‍ ഗൗരവ് ജോണിനെതിരേ പീപ്പിള്‍ ഫോര്‍ ആനിമല്‍ ഫൗണ്ട് ഡല്‍ഹി മാളവ്യനഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് മാതാവിനും മകനുമെതിരേ വിവിധവകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ യൂട്യൂബര്‍ പിന്നീട് മാപ്പുപറയുകയും ചെയ്തു.
Delhi YouTuber makes pet dog fly using balloons in video, arrested for animal cruelty