ഡല്‍ഹി: എഎപി നേതാവിന്റെ സഹോദരനെയും അറസ്റ്റ് ചെയ്തു

Update: 2020-03-09 16:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പോലിസ് നടപടി തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസയ്‌ന്റെ സഹോദരന്‍ ഉള്‍പ്പെടെ ഏഴുപേരെ കൂടി അറസ്റ്റ് ചെയ്തു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കൗണ്‍സിലറും എഎപി നേതാവുമായ താഹിര്‍ ഹുസയ്‌ന്റെ സഹോദരന്‍ ഷാ ആലാമിനെയാണ് ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് അഭയം നല്‍കിയെന്ന് ആരോപിച്ച് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. താഹിര്‍ ഹുസയ്‌നെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, കലാപം, തീവയ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇദ്ദേഹം കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോള്‍ കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് എഎപി താഹിര്‍ ഹുസയ്‌നെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, എഎപി നേതാവും ഓഖ്‌ല എംഎല്‍എയുമായ അമാനത്തുല്ല ഖാന്‍ താഹിര്‍ ഹുസയ്‌നെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

    ഗോകുല്‍പൂര്‍ പ്രദേശത്ത് നടന്ന നാല് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നരേഷ് കുമാര്‍ സോളങ്കി എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു. അതിനിടെ, രാഹുല്‍ സോളങ്കി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ആരിഫ്, ആബിദ് എന്നീ വൂള്‍മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. താഹിര്‍ ഹുസയ്ന്‍ നിരപരാധിയാണെന്നും മുസ് ലിം ആയതിനാലാണ് ശിക്ഷിക്കപ്പെടുന്നതെന്നും അമാനത്തുല്ല ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.




Tags:    

Similar News