സൈനിക യൂനിഫോം ധരിച്ച് ഡല്‍ഹി പോലിസ്; നടപടി സ്വീകരിക്കുമെന്ന് സൈന്യം

ഇന്ന് ന്യൂഡല്‍ഹിയിലെ ജാഫറാബാദില്‍ വിന്യസിച്ച സംസ്ഥാന പോലീസ് സേനാംഗങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് സമാനമായ യൂണിഫോം ധരിച്ചിരുന്നു.

Update: 2020-02-24 18:26 GMT

ന്യൂഡല്‍ഹി: സംസ്ഥാന പോലിസ് സേനയും സ്വകാര്യ സുരക്ഷാ ഏജന്‍സികളും സൈനിക വേഷത്തിന് സമാനമായ യൂനിഫോം ധരിക്കുന്നതിനെതിരേ കടുത്ത എതിര്‍പ്പുമായി ഇന്ത്യന്‍ സൈന്യം. ഇത്തരത്തില്‍ യൂനിഫോം ധരിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

സൈന്യത്തിന്റെ യൂനിഫോം ധരിക്കുന്നതില്‍നിന്ന് അര്‍ധസൈനിക വിഭാഗത്തേയും സംസ്ഥാന പോലിസിനെയും തടയുന്ന നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇന്ന് ന്യൂഡല്‍ഹിയിലെ ജാഫറാബാദില്‍ വിന്യസിച്ച സംസ്ഥാന പോലീസ് സേനാംഗങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് സമാനമായ യൂണിഫോം ധരിച്ചിരുന്നു.


Tags:    

Similar News