രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യാന്‍ ഹാജരാവണം; ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്റെ നോട്ടീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

Update: 2020-06-15 10:01 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ നോട്ടീസ് അയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപമരായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരേ നേരത്തേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

സഫറുല്‍ ഇസ്ലാം നല്‍കിയ ജാമ്യാപേക്ഷയില്‍ ജൂണ്‍ 22 വരെ അറസ്റ്റ് തടഞ്ഞ് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 22 ലെ വാദം കേട്ട ശേഷം അറസ്റ്റ് ഉള്‍പ്പെടെയെുള്ള നടപടികളിലേക്ക് പോവേണ്ടതുണ്ടോയെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. 

Tags:    

Similar News