ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Update: 2020-06-22 02:38 GMT

ന്യൂഡല്‍ഹി: ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ജമ്മു കശ്മീരില്‍നിന്നു ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ അഞ്ചോളം പേര്‍ തലസ്ഥാനത്ത് പ്രവേശിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പോലിസിന് റിപോര്‍ട്ട് നല്‍കിയത്. ആക്രമണകാരികള്‍ കാറിലോ ബസ്സിലോ ഡല്‍ഹിയില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് 15 മേഖലകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ ചുമതലകള്‍ക്കായി ക്രൈം ബ്രാഞ്ച്, സ്‌പെഷല്‍ സെല്‍ എന്നിവയെയും വിനിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും മറ്റും പോലിസ് പരിശോധന നടത്തുന്നുണ്ട്.

Delhi on high alert following threat







Tags:    

Similar News