ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ; ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്

സംഭവം നടന്ന കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലെ താമസക്കാരില്‍ മലയാളി കുടുംബവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പത്തംഗ മലയാളി കുടുംബമാണ് ഹോട്ടലില്‍ താമസച്ചിരുന്നത്.

Update: 2019-02-12 03:37 GMT

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഹോട്ടലിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഒമ്പതു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. സംഭവം നടന്ന കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലെ താമസക്കാരില്‍ മലയാളി കുടുംബവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പത്തംഗ മലയാളി കുടുംബമാണ് ഹോട്ടലില്‍ താമസച്ചിരുന്നത്.പുലര്‍ച്ചെ 4.35ഓടെയാണ് അഗ്നിബാധയുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തില്‍ 50 ഓളം പേരെ കെട്ടിടത്തില്‍നിന്നു പുറത്തെത്തിച്ചതായി അഗ്നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു. 35 പേരെ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുത്തി. ഒമ്പതു പേര്‍ മരിച്ചെന്ന് ആര്‍എംഎല്‍ ആശുപത്രി അധികൃതരാണ് അറിയിച്ചത്. ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. 26 ഓളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്. രാവിലെ 7.30ഓടെയാണ് തീ നിയന്ത്രണവിധേയമായത്.




Tags:    

Similar News