പാകിസ്താൻ ഐഎസ്‌ഐക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ പിടിയിൽ

Update: 2022-11-18 12:31 GMT

ന്യൂഡൽഹി: പാകിസ്താൻ ഐഎസ് ഐക്ക് രഹസ്യവിവരം കൈമാറിയതിന് വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ഡ്രൈവറെ ഡൽഹി പോലിസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, എം‌ഇ‌എയിൽ നിയമിച്ച ഡ്രൈവർ ശ്രീകൃഷ്ണനെ, പാകിസ്ഥാന്റെ ഐ‌എസ്‌ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി എന്ന കുറ്റത്തിന് സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.


പാകിസ് താൻ രഹസ്യാന്വേഷണ ഏജൻസിയാണ് ശ്രീകൃഷ്ണനെ ഹണി ട്രാപ്പ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് പെൺകുട്ടികളുടെ ചിത്രവും വീഡിയോയും കണ്ടെടുത്തു.

MEA യിൽ ജോലി ചെയ്യുന്ന കൂടുതൽ ജീവനക്കാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു.


അതേസമയം, എംഇഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Similar News