ഗൗതം ഗംഭീറിനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

Update: 2025-11-21 17:37 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. കൊവിഡ് 19 മരുന്നുകളുടെ അനധികൃത സംഭരണവും വിതരണവും ആരോപിച്ചായിരുന്നു കേസ്. ഡല്‍ഹി സര്‍ക്കാരിന്റെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റെടുത്ത കേസില്‍, ഗൗതം ഗംഭീര്‍, ഭാര്യ സീമ, അമ്മ, ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍, അതിന്റെ സിഇഒ അപ്രാജിത സിങ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്.ലൈസന്‍സില്ലാതെ മരുന്ന് വില്‍പ്പനയും വിതരണവും നിരോധിക്കുന്ന സെക്ഷന്‍ 18(സി) വകുപ്പ് ലംഘിച്ചെന്നായിരുന്നു ആരോപണം. സെക്ഷന്‍ 27(ബി)(ശശ) പ്രകാരം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയത്. വിചാരണ കോടതി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കിക്കൊണ്ട് കേസ് റദ്ദാക്കുകയായിരുന്നു.