ഡല്‍ഹി കലാപക്കേസ്: എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെ അയോഗ്യനാക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫിസറെ റോഡരികിലെ ഓവുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് താഹിര്‍ ഹുസയ്‌നെ പ്രതിചേര്‍ക്കുകയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Update: 2020-11-06 15:49 GMT

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലായ ആം ആദ്മി നേതാവും കൗണ്‍സിലറുമായ താഹിര്‍ ഹുസയ്‌നെ അയോഗ്യനാക്കാനുള്ള ഇഡിഎംസി തീരുമാനം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നജ്മി വസീരി സ്‌റ്റേ ചെയ്തത്. തീരുമാനത്തെ എതിര്‍ത്ത് താഹിര്‍ ഹുസയ്ന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കോര്‍പറേഷനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലര്‍ ഗൗറങ് കാന്തിനു കോടതി നോട്ടീസ് അയക്കുകയും അടുത്ത വര്‍ഷം മാര്‍ച്ചോടെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

    ഇഡിഎംസി തീരുമാനം കോടതി സ്റ്റേ ചെയ്തതായി താഹിര്‍ ഹുസയ്‌നു വേണ്ടി ഹാജരായ അഭിഭാഷകന്‍ റിസ് വാന്‍ സ്ഥിരീകരിച്ചു. അറിയിക്കാതെ മൂന്നുതവണ യോഗത്തിനെത്തിയില്ലെന്ന് ആരോപിച്ചാണ് താഹിര്‍ ഹുസയ്‌നെ ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അയോഗ്യനാക്കിയത്. താഹിര്‍ ഹുസയ്‌നു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. നേരത്തേ, ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫിസറെ റോഡരികിലെ ഓവുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് താഹിര്‍ ഹുസയ്‌നെ പ്രതിചേര്‍ക്കുകയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തത്. അറസ്റ്റിനു പിന്നാലെ ഇദ്ദേഹത്തെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.


Delhi HC Puts on Hold Tahir Hussain's Disqualification as Councillor



Tags:    

Similar News