ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വില 2,400 രൂപയില്‍ നിന്ന് 800 രൂപയായി വെട്ടിക്കുറച്ച് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളിലെ ആര്‍ടി-പിസിആര്‍ പരിശേധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. ലാബുകളില്‍ ശേഖരിക്കുന്ന സാംപിളുകള്‍ക്ക് വില 70 ശതമാനമാണ് കുറച്ചത് - 2,400 രൂപയില്‍ നിന്ന് 800 രൂപയായി കുറച്ചിട്ടുണ്ട്.സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കൊവിഡ് പരിശോധന നടത്തുന്നത്.
കൊവിഡ് മൂന്നാംഘട്ട വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹി സ്വദേശികളായിട്ടുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. ആധാര്‍ കാര്‍ഡുമായി എത്തുന്ന ഏതൊരു ഡല്‍ഹി സ്വദേശി ഐസിഎംആറിന്റെ ഫോം പൂരിപ്പിച്ച് കൊവിഡ് പരിശോധന നടത്താവുന്നതാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴികെ മറ്റു സ്ഥാപനങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് ഫീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പല നിരക്കുകളാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആര്‍ടി-പിസിആര്‍ പരിശോധനാ ഫീസ് 400 രുപയായി നിജപ്പെടുത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പരിശോധന നടത്തുന്നതിനുള്ള ആകെ ചിലവ് 200 രൂപയാണെന്നിരിക്കെ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് ഭീമമായ തുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 900 രൂപ മുതല്‍ 2,800 രൂപ വരെയാണ് ആര്‍ടി-പിസിആര്‍ പരിശോധനക്കായി ഈടാക്കുന്ന തുക. ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ പരിശോധനാ ഫീസിന് പരിധി നിശ്ചയിച്ചിരുന്നു.
