ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി; 106 പേര്‍ അറസ്റ്റില്‍

Update: 2020-02-26 14:31 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി സമരം നടത്തുകയായിരുന്നവര്‍ക്കു നേരെ ഡല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഡല്‍ഹി പോലിസ് പിആര്‍ഒ വാര്‍ത്താസമ്മേളനത്തിലാണ് കണക്ക് പുറത്തുവിട്ടത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 106 പേര്‍ അറസ്റ്റിലായി. സംഘര്‍ഷ ബാധിത മേഖലകളില്‍ കൂടുതല്‍ പോലിസുകാരെ വിന്യസിച്ചതായും പോലിസ് വ്യക്തമാക്കി. അതിനിടെ, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പോലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.




Tags:    

Similar News