ശാഹീന്‍ ബാഗില്‍ വെടിവയ്പ് നടത്തിയ കപില്‍ ഗുജ്ജാറിന് ജാമ്യം

ഡല്‍ഹി സാകേത് കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഡല്‍ഹി പോലിസിന്റെ എതിര്‍പ്പിനെ മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

Update: 2020-03-07 16:13 GMT

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിമയത്തിനെതിരേ അമ്മമാരും കുട്ടികളും കുത്തിയിരിപ്പ് സമരം നടത്തിവരുന്ന ശാഹീന്‍ബാഗില്‍ വെടിവെപ്പ് നടത്തിയ കപില്‍ ഗുജ്ജാറിന് ജാമ്യം. ഡല്‍ഹി സാകേത് കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ഡല്‍ഹി പോലിസിന്റെ എതിര്‍പ്പിനെ മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി ഒന്നിനാണ് കപില്‍ ഷഹീന്‍ ബാഗില്‍ സമരക്കാര്‍ ഇരിക്കുന്ന സ്ഥലത്ത് അതിക്രമിച്ചെത്തി ഡല്‍ഹി-നോയിഡ അതിര്‍ത്തിയിലെ ദല്ലുപുര സ്വദേശിയായ കപില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്.ഹിന്ദുരാഷ്ട്ര സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ഇയാള്‍ വെടിവെച്ചത്. കപില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നായിരുന്നു പോലിസ് വാദം. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടതായി പോലിസ് പറഞ്ഞിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പോലിസ് പറഞ്ഞിരുന്നു. എന്നാല്‍ പോലിസിന്റെ വാദം കപിലിന്റെ പിതാവും സഹോദരനും തളളിയിരുന്നു.




Tags:    

Similar News