ഡല്‍ഹി കോടതിയിലെ ബോംബ് സ്‌ഫോടനം: 'ഇസ്‌ലാമിക ഭീകരത'യാക്കി മാറ്റാനുള്ള മാധ്യമ ശ്രമം പൊളിഞ്ഞു

സ്‌ഫോടനത്തിനു പിന്നാലെ പ്രമുഖ ദേശീയ മാധ്യമമായ റിലയന്‍സിന് കീഴിലുള്ള ന്യൂസ് 18 എക്ലൂസീവ് വാര്‍ത്തയായി നല്‍കിയത് സംഭവത്തിന് പിന്നില്‍ 'ഇസ്‌ലാമിക ഭീകര' സംഘടനയുടെ പങ്ക് സംശയിക്കുന്നുവെന്നാണ്.

Update: 2021-12-18 15:41 GMT

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ യഥാര്‍ത്ഥ പ്രതി അറസ്റ്റിലായതോടെ സംഭവത്തെ 'ഇസ്‌ലാമിക ഭീകരത'യാക്കി മാറ്റാനുള്ള മാധ്യമ ശ്രമം പൊളിഞ്ഞു. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡിആര്‍ഡിഒ) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷന്‍ കഠാരിയ പിടിയിലായതോടെയാണ് സ്‌ഫോടനത്തിന്റെ മറവില്‍ ഇസ്‌ലാമിനെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ നീക്കം പൊളിഞ്ഞത്.

സ്‌ഫോടനത്തിനു പിന്നാലെ പ്രമുഖ ദേശീയ മാധ്യമമായ റിലയന്‍സിന് കീഴിലുള്ള ന്യൂസ് 18 എക്ലൂസീവ് വാര്‍ത്തയായി നല്‍കിയത് സംഭവത്തിന് പിന്നില്‍ 'ഇസ്‌ലാമിക ഭീകര' സംഘടനയുടെ പങ്ക് സംശയിക്കുന്നുവെന്നാണ്.രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ഈ 'വെളിപ്പെടുത്തല്‍'. കോടതികളെ ലക്ഷ്യംവയ്ക്കുന്നതില്‍ പേരു കേട്ട തമിഴ്‌നാട് പീസ് മൂവ്‌മെന്റ് എന്ന സംഘടന അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഈ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 തട്ടിവിട്ടിരുന്നു. ഈ മാസം ഒമ്പതിന് ഡല്‍ഹിയിലെ രോഹിണി 102ാം നമ്പര്‍ കോടതി മുറിയില്‍ സ്‌ഫോടനമുണ്ടായത്.

സംഭവത്തില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡി.ആര്‍.ഡി.ഒ) മുതിര്‍ന്ന ശാസ്ത്രജ്ഞനായ 49കാരനായ ഭരത് ഭൂഷണ്‍ കട്ടാരിയയാണ് അറസ്റ്റിലായത്. സ്‌ഫോടനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറിന് പരിക്കേറ്റിരുന്നു. നിര്‍മാണത്തിലുണ്ടായ പിഴവുമൂലം പൂര്‍ണ സ്‌ഫോടന നടക്കാത്തതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്. അയല്‍ക്കാരനായ അഭിഭാഷകനെ വധിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇയാള്‍ സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കോടതിയെ തന്നെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനം കേവലം വ്യക്തി വൈരാഗ്യമാക്കി നിസാരവല്‍ക്കരിക്കാനാണ് ഇപ്പോള്‍ പോലിസ് ശ്രമിക്കുന്നത്. നാടന്‍ ബോംബുണ്ടാക്കി ചോറ്റുപാത്രത്തിനകത്തുവെച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവം നടന്ന ദിവസം രാവിലെ 9.33നു രണ്ട് ബാഗുമായി കോടതി മുറിയിലെത്തിയ കട്ടാരിയ ഒരു ബാഗ് കോടതി മുറിയില്‍വെച്ചശേഷം 10.35നു മടങ്ങിപ്പോയതായി കണ്ടെത്തിയെന്ന് ഡല്‍ഹി പോലിസ് കമീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. തുടര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു.

Tags:    

Similar News