പശുവിനെ ഇടിച്ച് വന്ദേ ഭാരതിന്റെ മുന്‍ഭാഗം തകര്‍ന്നു

Update: 2023-04-28 04:00 GMT

ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു. ഗ്വാളിയോറില്‍ വച്ച് പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ ബോണറ്റ് തുറന്ന് മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകുന്നേരം 6:15 ഓടെയാണ് സംഭവം. അപകടത്തിന് ശേഷം ട്രെയിന്‍ ഗ്വാളിയോറിലെ ദാബ്ര സ്‌റ്റേഷനില്‍ ഏകദേശം 15 മിനിറ്റോളം നിര്‍ത്തിയിട്ടു. റെയില്‍വേയുടെ ടെക്‌നിക്കല്‍ സ്റ്റാഫ് സ്‌റ്റേഷനില്‍ തന്നെ ബോണറ്റ് ശരിയാക്കി ട്രെയിന്‍ യാത്ര തുടര്‍ന്നു. നേരത്തെയും വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Tags:    

Similar News