പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് 'ഭാരത രത്‌ന' നല്‍കണം; ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

Update: 2021-07-29 18:53 GMT

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് മരണാനന്തരം രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരത രത്‌ന' നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഡല്‍ഹി നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കി. സുന്ദരലാല്‍ ബഹുഗുണയ്ക്കു 'ഭാരത് രത്‌ന' പുരസ്‌കാരം നല്‍കുന്നതിനുള്ള പ്രമേയം വിധാന്‍ സഭ പാസാക്കിയെന്നും ഇക്കാര്യം ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പരിസ്ഥിതി ഉള്‍പ്പെടെയുള്ള വിവിധ സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. പ്രശസ്തമായ ചിപ്‌കോ പ്രസ്ഥാനം ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണത്തിനു നിരവധി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയിലെ തെഹ്രിക്കടുത്തുള്ള മരോദ ഗ്രാമത്തിലാണ് സുന്ദര്‍ലാല്‍ ബഹുഗുണ ജനിച്ചത്. ഗാന്ധി അനുയായിയായ അദ്ദേഹം 2021 മെയ് 21 ന് അന്തരിച്ചു. അടുത്ത വര്‍ഷം ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടി (ആം ആദ്മി)യുടെ ആവശ്യത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.

Delhi Assembly passes resolution urging Centre to confer Bharat Ratna to environmentalist Sunderlal Bahuguna

Tags:    

Similar News