ആഴക്കടലില്‍ മീന്‍പിടിക്കാന്‍ വലയിട്ടപ്പോള്‍ കിട്ടിയത് തകര്‍ന്ന വിമാനത്തിന്റെ എന്‍ജിനും അവശിഷ്ടങ്ങളും

ഞായാറാഴ്ച രാത്രി മുനമ്പത്ത് നിന്ന് പോയ സീ ലൈന്‍ എന്ന ബോട്ടിന്റെ് വലയിലാണ് ചേറ്റുവക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ച് വിമാനത്തിന്റെ അവശിഷ്ടം കുടുങ്ങിയത്. തുടര്‍ന്ന് മല്‍സ്യ ബന്ധന ബോട്ടിലെ സ്രാങ്ക് സെബിനും മറ്റ് തൊഴിലാളികളും ചേര്‍ന്ന് വല ഉള്‍പ്പെടെ വലിച്ച് മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിന് സമീപം ഇത് എത്തിച്ചു.തീരസംരക്ഷണ സേന ഇന്ന് മുനമ്പത്ത് എത്തി പരിശോധന നടത്തും.നാവിക സേനയും പരിശോധിക്കും

Update: 2019-11-12 04:51 GMT
കൊച്ചി: ആഴക്കടലില്‍ മല്‍്യബന്ധനത്തിനായി വലയിട്ടപ്പോള്‍ കുടുങ്ങിയത് തകര്‍ന്ന വിമാനത്തിന്റെ എന്‍ജിന്‍ അടക്കമുളള അവശിഷ്ടങ്ങള്‍.ഞായാറാഴ്ച രാത്രി മുനമ്പത്ത് നിന്ന് പോയ സീ ലൈന്‍ എന്ന ബോട്ടിന്റെ് വലയിലാണ് ചേറ്റുവക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ച് വിമാനത്തിന്റെ അവശിഷ്ടം കുടുങ്ങിയത്. തുടര്‍ന്ന് മല്‍സ്യ ബന്ധന ബോട്ടിലെ സ്രാങ്ക് സെബിനും മറ്റ് തൊഴിലാളികളും ചേര്‍ന്ന് വല ഉള്‍പ്പെടെ വലിച്ച് മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിന് സമീപം ഇത് എത്തിച്ചു. ബോട്ടുടമ സുഭാഷ് അറിയിച്ചതനുസരിച്ച് മുനമ്പം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് വിവരം തീരസംരക്ഷണ സേനയെയും നാവിക സേനയെയും അറിയിച്ചു. പഴയ രീതിയിലുള്ള വിമാനത്തിന്റെ എഞ്ചിന്‍ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. തീരസംരക്ഷണ സേന ഇന്ന് മുനമ്പത്ത് എത്തി പരിശോധന നടത്തും.നാവിക സേനയും പരിശോധിക്കും.

Tags:    

Similar News