കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരേ വധഭീഷണി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്റില്‍

കൊടിഞ്ഞി ഫാറൂഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു (37)വിനെയാണ് കോടതി റിമാന്റ് ചെയ്തത്. ഇന്നലെ രാത്രി 10.30ന് തിരൂരങ്ങാടി പോലിസ് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Update: 2019-04-17 08:26 GMT

പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്റില്‍. കൊടിഞ്ഞി ഫാറൂഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു (37)വിനെയാണ് കോടതി റിമാന്റ് ചെയ്തത്. ഇന്നലെ രാത്രി 10.30ന് തിരൂരങ്ങാടി പോലിസ് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

വധ ഭീഷണിയുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിന് പരാതി നല്‍കിയിട്ടും അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടി വിവാദമായിരുന്നു. 153 എ അടക്കം ജാമ്യമില്ല വകുപ്പ് ചാര്‍ത്തിയിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.ഇതിനു പിന്നാലെ തിരൂര്‍ ആര്‍ഡിഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് പ്രതിയെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്: അതിനിടെ വധഭീഷണിയെ തുടര്‍ന്ന് ഫൈസലിന്റെ ബന്ധുക്കള്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News