മയക്കുമരുന്ന് കേസ്: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ കസ്റ്റഡിയില്‍

മുംബൈയില്‍ നിന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-06-23 15:01 GMT
മുംബൈ: മയക്കുമരുന്ന് കേസില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ കസ്റ്റഡിയില്‍. മുംബൈയില്‍ നിന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തെ കഴിഞ്ഞ ഒരാഴ്ചയായി എന്‍സിബി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഖ്ബാല്‍ ഖാനെ പിടികൂടുന്നത്. കശ്മീരില്‍ നിന്ന് മുംബൈയിലേക്ക് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നും എന്‍സിബി അടുത്തിടെ പിടികൂടിയിരുന്നു.

കശ്മീരില്‍ നിന്ന് മുംബൈയിലേക്ക് ബൈക്കിലായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ മുംബൈ പൊലീസ് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധമാണ് ഇക്ബാല്‍ കസ്‌കറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.



Tags:    

Similar News