പുതിയ കേസ് ചുമത്തി ഈജിപ്ഷ്യന്‍ ഭരണകൂടം; നിരാഹാര സമരവുമായി യുസഫുല്‍ ഖറദാവിയുടെ മകള്‍

മറ്റൊരു കേസില്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഒല ഖറദാവി ജയില്‍മോചിതയായി മണിക്കൂറുകള്‍ക്കകമാണ് മറ്റൊരു കേസ് ചുമത്തി ജയിലിടച്ചത്.

Update: 2019-07-05 10:29 GMT

കെയ്‌റോ: ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ പുതിയ കേസ് ചുമത്തിയതില്‍ പ്രതിഷേധിച്ച് വിഖ്യാത ഇസ്ലാമിക പണ്ഡിതന്‍ യുസഫുല്‍ ഖറദാവിയുടെ മകള്‍ ഒല ഖറദാവി ജയിലില്‍ നിരാഹാര സമരം ആരംഭിച്ചതായി അവരുടെ അഭിഭാഷകന്‍ അറിയിച്ചു. മറ്റൊരു കേസില്‍ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകായിരുന്ന ഒല ഖറദാവി ജയില്‍മോചിതയായി മണിക്കൂറുകള്‍ക്കകമാണ് മറ്റൊരു കേസ് ചുമത്തി ജയിലിടച്ചത്.

തീവ്രവാദ സംഘടനയില്‍ ചേര്‍ന്നുവെന്ന കുറ്റംചുമത്തിയാണ് ഒലയ്‌ക്കെതിരേ പുതുതായി കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഒലയെ ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഹമ്മദ് മഗ്ദി പറഞ്ഞു.

Tags:    

Similar News