പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച ദലിത് പെണ്‍കുട്ടി മരിച്ചു

Update: 2020-10-31 09:16 GMT

കട്ടപ്പന: ഇടുക്കിയില്‍ പീഡനത്തിനിരിയായി ആത്മഹത്യയ്ക്കു ശ്രമിച്ച ദലിത് പെണ്‍കുട്ടി മരണപ്പെട്ടു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 17 കാരിയാണ് മരണപ്പെട്ടത്. കട്ടപ്പനയ്ക്ക് സമീപം നരിയാംപാറയില്‍ കഴിഞ്ഞയാഴ്ചയാണു പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിരുന്നെങ്കിലും ഇന്നലെ രാത്രി നില വഷളാവുകയും ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു.

    സംഭവവുമായി ബന്ധപ്പെട്ട് നരിയംപാറ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മനുവിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ 23ന് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ച പെണ്‍കുട്ടിയെ പ്രണയം നടിച്ച് സമീപവാസി കൂടിയായ മനു പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മനു പിന്നീട് പോലിസില്‍ കീഴടങ്ങുകയായിരുന്നു.

Dalit girl dies after trying to commit suicide




Tags:    

Similar News