സിപിഐ ദേശീയ നിർവാഹക സമിതിയിൽ കാനത്തിനെതിരേ രൂക്ഷ വിമർശനം

ജനറൽ സെക്രട്ടറിയെ വിമർശിച്ചത് ഉചിതമായില്ലെന്ന് നേതാക്കൾ വിമര്‍ശിച്ചു. കനയ്യ കുമാറിൻ്റെ കാര്യത്തിൽ വസ്തുത മനസ്സിലാക്കണമായിരുന്നു. കാനത്തിൻ്റെ പരാമർശം ഒഴിവാക്കണമായിരുന്നു എന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു.

Update: 2021-10-05 13:00 GMT

ന്യൂഡൽഹി: ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ലെന്ന് ഡി രാജ. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ ദേശീയ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. കേരള ഘടകം എതിർപ്പ് അറിയിച്ചിട്ടില്ല. മാധ്യമവാർത്തകൾ മാത്രമേ ഉള്ളൂവെന്ന് ഡി രാജ പറഞ്ഞു. കനയ്യ വിഷയത്തിലും ഡി രാജ കാനത്തെ തള്ളി. കനയ്യ പാർട്ടിയെ വഞ്ചിച്ചുവെന്നതിൽ ഉറച്ചുനിൽക്കുന്നു. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ടെന്ന് ഡി രാജ കൂട്ടിച്ചേര്‍ത്തു.

സിപിഐ ദേശീയ നിർവ്വാഹക സമിതിയിൽ രൂക്ഷ വിമർശനമാണ് കാനത്തിനെതിരേ ഉയര്‍ന്നത്. ജനറൽ സെക്രട്ടറിയെ വിമർശിച്ചത് ഉചിതമായില്ലെന്ന് നേതാക്കൾ വിമര്‍ശിച്ചു. കനയ്യ കുമാറിൻ്റെ കാര്യത്തിൽ വസ്തുത മനസ്സിലാക്കണമായിരുന്നു. കാനത്തിൻ്റെ പരാമർശം ഒഴിവാക്കണമായിരുന്നു എന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു. ദേശീയ കൗൺസിൽ വിഷയം ചർച്ച ചെയ്തില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, താനും പാർട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് വിമര്‍ശനങ്ങള്‍ക്ക് കാനം മറുപടി നല്‍കി. അച്ചടക്കം പാലിക്കാറുണ്ടെന്നും ഡി രാജക്ക് കാനം മറുപടി നല്‍കി.