റിമാന്‍ഡ് പ്രതി മരിച്ചു; പോലിസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ

ഷഫീഖിനെ കോട്ടയം മെഡി. കോളജില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് മരണപ്പെട്ടത്.

Update: 2021-01-13 15:41 GMT

കൊച്ചി: എറണാകുളം ഉദയംപേരൂർ പോലിസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. പോലിസ് മർദ്ദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തിങ്കളാഴ്‍ചയാണ് ഷെഫീഖിനെ പോലിസ് അറസ്റ്റ് ചെയ്‍തത്.

ഷഫീഖിനെ കോട്ടയം മെഡി. കോളജില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് മരണപ്പെട്ടത്. കൊവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലിസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.