മദ്യശാലയ്ക്കു മുന്നിലെ ആള്‍ക്കൂട്ടം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

കൊവിഡ് സാഹചര്യത്തില്‍ കല്യാണത്തിന് 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി എന്നാല്‍ മദ്യാശാലയക്കു മുന്നില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെ 500 ലധികം പേരാണ് ക്യൂ നില്‍ക്കുന്നത്. ഇത് രോഗ വ്യാപനത്തിന് ഇടയാക്കും.സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു

Update: 2021-07-08 05:57 GMT

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.മദ്യശാലകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു.ഇന്നലെയും ഇതേ വിഷയത്തില്‍ ഹൈക്കോടതി വിമര്‍ശനം നടത്തിയിരുന്നു.ബെവ്‌കോയുടെ നിസഹായവസ്ഥയല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം.

കൊവിഡ് സാഹചര്യത്തില്‍ കല്യാണത്തിന് 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി എന്നാല്‍ മദ്യാശാലയക്കു മുന്നില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെ 500 ലധികം പേരാണ് ക്യൂ നില്‍ക്കുന്നത്. ഇത് രോഗ വ്യാപനത്തിന് ഇടയാക്കും.സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു.

കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ഡൗണിനു ശേഷമുള്ള തിരക്ക് എല്ലാവരും കണ്ടത്.കൊവിഡ് മൂന്നാം തരംഗ മുന്നില്‍ കാണണം.ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സാധ്യമാകുന്നതെല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മദ്യശാലയക്കു മുന്നിലെ തിരക്ക് കുറയക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി വിഷയത്തില്‍ ബെവ്‌കോയും എക്‌സൈസും 10 ദിവസനത്തിനുള്ളില്‍ സത്യവാങ് മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കേസ് വീണ്ടും ഈ മാസം 16 ന് പരിഗണിക്കും.

Tags: