മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ദമ്പതികള്‍ക്കെതിരേ പോലിസ് കേസെടുത്തു

പറവൂര്‍ മാക്കനായി മണ്ണാന്തറ അബ്ദുല്‍ ഖാദര്‍ മകന്‍ അബൂബക്കര്‍ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കര്‍ (48) എന്നിവര്‍ക്കെതിരേയാണ് കൊടുങ്ങല്ലൂര്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

Update: 2021-12-02 04:21 GMT

പ്രതീകാത്മക ചിത്രം

തൃശൂര്‍: ഇന്‍ട്രാ ഡേ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയിന്‍ മാതൃകയില്‍ ഉടന്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്ത് നിന്നും കോടികള്‍ തട്ടിയ ദമ്പതികള്‍ക്കെതിരേ പോലിസ് കേസെടുത്തു.

പറവൂര്‍ മാക്കനായി മണ്ണാന്തറ അബ്ദുല്‍ ഖാദര്‍ മകന്‍ അബൂബക്കര്‍ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കര്‍ (48) എന്നിവര്‍ക്കെതിരേയാണ് കൊടുങ്ങല്ലൂര്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

പറവൂര്‍ മാക്കനായില്‍ ആബ്‌സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണു ഇവര്‍ തട്ടിപ്പിനു തുടക്കമിട്ടത്. വ്യാപാര പങ്കാളി എന്ന നിലയിലാണ് ഇവര്‍ നിക്ഷേപകരെ കണ്ടെത്തിയത്. തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടതിനു പിന്നാലെയാണ് പോലിസ് കേസെടുത്തത്. ഒളിവില്‍ പോയ തട്ടിപ്പുകാര്‍ ഉടന്‍ വലയിലാകുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News