ഇന്‍സ്റ്റഗ്രാമില്‍ 200 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി എട്ടാം സ്ഥാനത്തും(14.8 കോടി), ബ്രസീല്‍ താരം നെയ്മര്‍(13.2) 10ാം സ്ഥാനത്തുമാണ്

Update: 2020-01-31 06:44 GMT

റോം: ഇന്‍സ്റ്റഗ്രാമില്‍ 200 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യ വ്യക്തിയായി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ താരമായ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് നടിയും ഗായികയുമായ അരിയാന ഗ്രാന്‍ഡെയാണ്(17 കോടി). അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി എട്ടാം സ്ഥാനത്തും(14.8 കോടി), ബ്രസീല്‍ താരം നെയ്മര്‍(13.2) 10ാം സ്ഥാനത്തുമാണ്. ഇന്‍സ്റ്റയിലെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും താരത്തിന് ലഭിക്കുന്നത് ഏഴ് കോടിയാണ്. വര്‍ഷത്തില്‍ 378 കോടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇത്തരത്തില്‍ ലഭിക്കുന്നത്. യുവന്റസില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ ഇരട്ടിയാണിത്. ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക പേജിന് 33 കോടി ഫോളോവേഴ്‌സാണുള്ളത്.




Tags:    

Similar News