കനത്ത മഴയില്‍ നാടുകാണി ചുരത്തില്‍ വിള്ളല്‍

പാതയുടെ മദ്യത്തില്‍ ഏകദേശം മുപ്പതോളം മീറ്ററോളമാണ് വിള്ളല്‍ രൂപപ്പെട്ടത്.

Update: 2020-08-09 07:49 GMT

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നാടുകാണി ചുരത്തില്‍ വിള്ളലുണ്ടായി. ആനമറി ഒന്നാംവളവിന് രണ്ട് കിലോമീറ്റര്‍ മുകളില്‍ ആതികുറുക്കിലാണ് വിള്ളല്‍. പാതയുടെ മദ്യത്തില്‍ ഏകദേശം മുപ്പതോളം മീറ്ററോളമാണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡിന്റെ ഒരുവശം താഴ്ചയാണ്. പാത ഉയര്‍ത്തി നവീകരണം നടത്തിയ ഭാഗത്താണ് വീണ്ടും വിള്ളല്‍. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ജാറത്തിന് സമീപം പിന്നെയും താഴ്ന്നതിനാല്‍ വാഹനങ്ങള്‍ പോകുന്നതിന് കൂടുതല്‍ പ്രയാസമായി.

വിള്ളല്‍ രൂപപ്പെട്ടതിന്റെ താഴ്ഭാഗങ്ങളായ വെള്ളക്കട്ട പുന്നക്കല്‍ ഭാഗമാണ്. മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഉരുള്‍പൊട്ടല്‍ ഭീതി നേരത്തെ നിലനില്‍ക്കുന്നത്‌കൊണ്ട് ഇവിടെ ഉള്ളവരോട് ജാഗ്രത പാലിക്കണമെന്ന് പോലിസും അധികൃതരും നിര്‍ദേശം നല്‍കിയിരുന്നു. രാത്രികാല യാത്ര നാടുകാണി മേഖലയില്‍ നിരോധിച്ചിട്ടുണ്ട്. 

Tags: