നിരോധനം ലംഘിച്ച് ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തോത് ഉയരുന്നു
ഇന്ന് രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 468 ആയി ഉയര്‍ന്നു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍, തലസ്ഥാനത്ത് മലിനീകരണ തോത് വര്‍ദ്ധിക്കുന്നത് ഒരു പ്രധാന ആശങ്കയായി ഉയര്‍ന്നുണ്ട്. കൊവിഡ് രോഗികളില്‍ അണുബാധയുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദസംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രക്തസമ്മര്‍ദവും അസ്ത്മയും പോലുളള അസുഖങ്ങള്‍ക്കും വായുമലിനീകരണം കാരണമാകും. രാജ്യ തലസ്ഥാനത്ത് നവംബര്‍ 9 മുതല്‍ നവംബര്‍ 30 വരെ വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും പൂര്‍ണമായും നിരോധിച്ചിരുന്നു.
അതേസമയം ഉത്സവ ദിവസങ്ങളില്‍ 2 മണിക്കുര്‍ പച്ച നിറത്തിലുളള മലിനീകരണം വളരെ കുറവുളള പടക്കങ്ങള്‍ പൊട്ടിക്കാമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടായിരുന്നു. ദീപാവലി, ഛത് പൂജ, ഗുരു പൂരബ്, ക്രിസ്മസ്, ന്യൂഇയര്‍ എന്നീ ആഘോഷങ്ങള്‍ക്കാണ് അനുമതി. തെലങ്കാന പടക്കവ്യാപാരി സംഘടന നല്‍കിയ പരാതിയിലായിരുന്നു സുപ്രിംകോടതി വിധി. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പച്ച നിറത്തിലുളള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
