ബിജെപിയെ തടയാന്‍ കേരളത്തിലും സിപിഎം-കോണ്‍ഗ്രസ് സഖ്യം വേണ്ടി വരും: അഡ്വ. കെ എന്‍ എ ഖാദര്‍

Update: 2021-01-14 19:18 GMT

മലപ്പുറം: 15 വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലും ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ബംഗാള്‍ മാതൃകയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഉണ്ടാക്കേണ്ടി വരുമെന്ന് മുസ് ലിം ലീഗ് നേതാവ് അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ. ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കുമെന്ന് 28 വര്‍ഷം മുമ്പ് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് എല്ലാവരും എന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിലെത്തിയ കെ എന്‍ എ ഖാദര്‍ മികച്ച പ്രാസംഗികനാണ്. ഇടതുപക്ഷത്തുണ്ടായിരുന്ന അദ്ദേഹം എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സിപിഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 1987ലാണ് മുസ് ലിം ലീഗില്‍ ചേര്‍ന്നത്. മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ഖാദര്‍ നിലവില്‍ വേങ്ങര മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായത്. ഇത്തവണ ഇദ്ദേഹത്തിനു നിയമസഭാ സീറ്റ് നല്‍കാന്‍ സാധ്യതയില്ലെന്നാണു റിപോര്‍ട്ടുകള്‍.

CPM-Congress alliance needed to block BJP in Kerala too: Adv. KNA Khader

Tags:    

Similar News