പശുക്കടത്താരോപിച്ച് വീണ്ടും ക്രൂരമര്‍ദനം; മര്‍ദനവും അറസ്റ്റും ഇരകള്‍ക്ക്

മര്‍ദനത്തിന് ശേഷമെത്തിയ പോലിസ് ശാത്തിലിനെയും ത്വയിദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു.

Update: 2019-06-26 06:16 GMT

ഹരിയാന: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടുപേര്‍ക്ക് നേരെ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. ശേഷം ഗോസംരക്ഷണ വകുപ്പില്‍ പോലിസിന്റെ അറസ്റ്റും. ശാത്തില്‍ അഹമ്മദ്, ത്വയ്യിദ് എന്നിവര്‍ക്ക് നേരെയാണ് ഒരു സംഘം ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ഗുരുഗ്രാം ജില്ലയ്ക്ക് മൂന്നുകിലോമീറ്റര്‍ അകലെ ഇസ്‌ലാംപൂരിലാണ് സവിത കട്ടാരിയ എന്നയാളുടെ നേതൃത്വത്തിലെത്തിയ സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തിയ സംഘം മാട്ടിറച്ചി കണ്ടെത്തിയെന്നാണ് പറയുന്നത്. തുടര്‍ന്ന് മര്‍ദനത്തിന് ശേഷമെത്തിയ പോലിസ് ശാത്തിലിനെയും ത്വയിദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു.

ഹരിയാന ഗൗവന്‍ഷ് സന്‍രക്ഷന്‍, ഗൗസംവര്‍ധന്‍ ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരമാണ് മര്‍ദനത്തിനിരയായവര്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത നിയമം കൂടുതല്‍ കര്‍ശനമാക്കി കഴിഞ്ഞദിവസമാണ് ഭേദഗതി ചെയ്തത്. ഗോവധത്തിനും പശുക്കടത്തിനും എതിരെ പോലിസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഗോവധത്തിന് 10 വര്‍ഷം വരെ തടവും ലക്ഷം രൂപ പിഴയും ചുമത്താന്‍ ഇതിലൂടെ സാധിക്കും.


Similar News