പശു, ഗംഗ, ഗീത എന്നിവയാണ് ഇന്ത്യയുടെ ഐഡന്റിറ്റി; ഇവ കാരണമാണ് ഇന്ത്യ 'ലോകഗുരു'വായതെന്ന് യുപി മന്ത്രി

ഓര്‍ഡിനന്‍സ് ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2020-06-20 19:40 GMT

ലക്‌നോ: പശു, ഗംഗ, ഗീത എന്നിവയാണ് ഇന്ത്യയുടെ ഐഡന്റിറ്റിയെന്നും ഇവ കാരണമാണ് ഇന്ത്യവിശ്വ ഗുരു(ലോകനേതാവ്)വായതെന്നും ഉത്തര്‍പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മി നാരായണ്‍ ചൗധരി. ഈ മൂന്ന് സ്ഥാപനങ്ങളാണ് കോട്ട്‌നറി ലോകനേതാവായത്. സംസ്ഥാനത്ത് പശു കശാപ്പ് തടയാന്‍ മുന്‍ സര്‍ക്കാരുകള്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും ക്ഷീരവികസനം-മൃഗസംരക്ഷണം-മല്‍സ്യബന്ധന വകുപ്പ് മന്ത്രിയായ ചൗധരി ആരോപിച്ചു. രാജ്യത്ത് എരുമകളില്ലാതിരുന്നപ്പോള്‍ പശുക്കള്‍ മാത്രമാണുണ്ടായിരുന്നത്. അമ്മയുടെ പാലിനുശേഷം, ഇന്ത്യയിലെ പശുവിന്‍ പാലാണ് നവജാത ശിശുവിന് ഏറ്റവും നല്ലതെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പശു കശാപ്പ് കേസുകള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ അവര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും പശു കശാപ്പ് തടയല്‍ (ഭേദഗതി) ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. പശു കശാപ്പ് നേരത്തേ ജാമ്യം ലഭിക്കുന്ന കുറ്റമാണ്. പ്രതികള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിക്കുമായിരുന്നു. ഓര്‍ഡിനന്‍സ് ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

    'യുപി സര്‍ക്കാരിന്റെ ഈ നടപടിയെ ഏതെങ്കിലും പ്രത്യേക മതവുമായി ബന്ധിപ്പിക്കാനാവില്ല. ഇത് പശു സംരക്ഷണം, വിശ്വാസം, ആരോഗ്യം എന്നിവ മുന്‍നിര്‍ത്തിയുള്ളതാണ്. ഒരിക്കല്‍ 30 പശുക്കളെ ഒന്നിച്ച് ട്രക്കില്‍ കയറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവയെ രക്ഷപ്പെടുത്തുമ്പോഴേക്കും മൂന്നെണ്ണം ചത്തു. പശു കശാപ്പ് കഠിനമായ കുറ്റമാണ്. അതിനാലാണ് ഞങ്ങള്‍ക്ക് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടിവന്നത്. ഇതുവഴി പശു കശാപ്പ് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ജൂണ്‍ 9നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. പശുക്കളെ സംരക്ഷിക്കുന്നതിനും അറുക്കുന്നത് തടയാനും വേണ്ടിയെന്ന പേരില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരം പശുക്കളെ അറുത്താല്‍ പരമാവധി 10 വര്‍ഷം തടവും 5 ലക്ഷം രൂപ വരെ പിഴയും നല്‍കണം. ആദ്യ കുറ്റത്തിന് ഒരാള്‍ക്ക് ഒന്ന് മുതല്‍ ഏഴ് വര്‍ഷം വരെ കഠിന ശിക്ഷ നല്‍കും. ഒരു ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെ പിഴയുണ്ടാവു. രണ്ടാമതും കുറ്റം ചെയ്താല്‍ 10 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ വരെ പിഴയും നല്‍കുമെന്നുമാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത്. പശുക്കളെയും മറ്റും

    നിയമവിരുദ്ധമായി കടത്തിയാല്‍ ഡ്രൈവര്‍, ഓപറേറ്റര്‍, വാഹന ഉടമ എന്നിവര്‍ക്കെതിരെ പുതിയ നിയമപ്രകാരം കുറ്റം ചുമത്തപ്പെടും. 1955 ജനുവരി 6നാണ് ഉത്തര്‍പ്രദേശില്‍ പശു കശാപ്പ് തടയല്‍ നിയമം നടപ്പാക്കിയത്. പിന്നീട് പലതവണകളായി നിയമം ഭേദഗതി ചെയ്തു. 'എന്നാലും ചില പഴുതുകള്‍ തുടര്‍ന്നതിനാല്‍ ജനവികാരം അനുസരിച്ച് നിയമം ഫലപ്രദമായി നടപ്പാക്കാനായില്ല. അനധികൃത പശു കശാപ്പ്, കന്നുകാലി കടത്ത് തുടങ്ങിയ പരാതികള്‍ വര്‍ധിച്ചു. അതിനാല്‍ ജനവികാരം മാനിച്ച് നിയമം ശക്തിപ്പെടുത്തേണ്ടതും കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കി മാറ്റേണ്ടതും ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം.


Tags:    

Similar News