ലോകത്ത് 5.89 കോടി കൊവിഡ് ബാധിതര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 6 ലക്ഷത്തില്‍പരം കേസുകള്‍, 8254 മരണം
വാഷിങ്ടണ്‍ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം പിന്നിട്ടു. 4,85,716 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 13,93,192 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,07,55,333 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6 ലക്ഷത്തില്‍പരം കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 8254 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.
അമേരിക്കയില്‍ 1,35,593 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.2,62,694 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 74,52,538 ആയി. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 45,209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷത്തോട് അടുത്തു. ആകെ മരണസംഖ്യ 1,33,227 ആയി.4,40,962 പേരാണ് ചികിത്സയിലുള്ളത്. 85,21,617 പേര്‍ രോഗമുക്തരായി. ആസ്ത്രേലിയയില്‍ 27,821 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 907 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു. 9,713,327 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയത്.