കൊവിഡ് നിയന്ത്രണലംഘനം; ക്ഷേത്രം, പള്ളി ഭാരവാഹികള്‍ക്കെതിരേ കേസ്

Update: 2020-03-21 07:28 GMT

കണ്ണൂര്‍: കൊവിഡ്-19 പ്രതിരോധ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച ക്ഷേത്രം, പള്ളി ഭാരവാഹികള്‍ക്കെതിരേ പോലിസ് കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉല്‍സവ കമ്മിറ്റി, വയനാട് ജില്ലയിലെ രണ്ടു പള്ളി കമ്മിറ്റികള്‍, മലയിന്‍ കീഴ് ക്ഷേത്ര കമ്മിറ്റി, ഇടുക്കി പെരുവന്താനം ക്ഷേത്ര കമ്മിറ്റി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. തൃഛംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ചടങ്ങില്‍ നൂറിലേറെ പേര്‍ പങ്കെടുത്തിരുന്നു. കൂടിപ്പിരിയല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഉല്‍സവച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

    വയനാട്ടില്‍ നിയന്ത്രണം ലംഘിച്ച് ജുമുഅ നമസ്‌കാരം നടത്തിയതിനാണ് കേസെടുത്തത്. 200ലേറെ പേരെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌കാരം നടത്തിയെന്നാണു കേസ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, മട്ടന്നൂര്‍ പള്ളി ഭാരവാഹികള്‍ക്കെതിരേയും നിയന്ത്രണം ലംഘിച്ച് ജുമുഅ നമസ്‌കാരം നടത്തിയതിനെ കേസെടുത്തിരുന്നു.








Tags:    

Similar News