കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തി: ബിജെപിക്കാര്‍ക്കെതിരേ കേസ്

Update: 2020-07-18 12:40 GMT

മൂന്നാര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തിയ ബിജെപിക്കാര്‍ക്കെതിരെ കേസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടതി ഉത്തരവും കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് സമരം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമരങ്ങള്‍ നടത്തുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മൂന്നാറിലെ ബിജെപി നേതൃത്വം സമരത്തിന് തെരുവിലിറങ്ങിയത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് റാലിയും പൊതുമരാമത്ത് ഓഫിസ് ഉപരോധവും സംഘടിപ്പിച്ചു. സൈലന്റ് വാലി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരത്തില്‍ ഇരുപതോളം ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് മൂന്നാര്‍ പോലിസ് എത്തി ഇവര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. എന്നാല്‍ ഇരുപതോളം പേര്‍ പങ്കെടുത്തിട്ടും അഞ്ച് പേര്‍ക്കെതിരെ മാത്രമാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തത്.



Tags: