ആന്ധ്രയില്‍ ഇന്ന് 6,224 പേര്‍ക്ക് കൊവിഡ്; തമിഴ്നാട്ടില്‍ 5,622 രോഗബാധിതര്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഇന്ന് 6,224 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 41 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 7,13,014 ആയി. 5,941 പേരാണ് ഇതുവരെ മരണപ്പെട്ടത്. 55,282 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 6,51,791 പേര്‍ രോഗമുക്തി നേടി.
അതേസമയം തമിഴ്നാട്ടില്‍ ഇന്ന് 5,622 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 65 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 6,14,507 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,58,534 പേര്‍ രോഗമുക്തി നേടി. 46,255 പേരാണ് ചികില്‍സയിലുള്ളത്. 9,718 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ ഇന്ന് 2,150 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 14 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 1,41,846 ആയി ഉയര്‍ന്നു. നിലവില്‍ 21,075 പേര്‍ ചികില്‍സയില്‍ കഴിയുന്നു. മരണസംഖ്യ 1,530 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.